സഹൽ അബ്ദുൽ സമദിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു. ബാഡ്മിന്റൺ താരമായ റെസ ഫർഹത്ത് ആണ് സഹലിന്റെ വധു. സഹൽ തന്നെയാണ് താൻ എൻഗേജ്ഡ് ആയ വാർത്ത അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ റെസ ഫർഹത്തും ഒത്തുള്ള ചിത്രങ്ങളും സഹൽ പങ്കുവെച്ചു.

“Found my forever and made it official,”

എന്ന് സഹൽ ട്വീറ്റ് ചെയ്തു.

സഹൽ അബ്ദുൽ സമദിന് കേരള ബ്ലാസ്റ്റേഴ്സ് ആശംസകൾ അറിയിച്ചു.

20220704 130017

“New beginnings 💍

Wishing @sahal_samad and his bride-to-be the best as they embark upon this new journey! 💕”

കേരളബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു. ഇയാൻ ഹ്യൂം, മൊഹമ്മദ് റാഫി, റിനോ ആന്റോ തുടങ്ങി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ഇപ്പോഴത്തെ സഹ താരങ്ങളും സഹലിന് ആശംസ അറിയിച്ചു.