നേപ്പാളിൽ നടക്കുന്ന അണ്ടർ 18 സാഫ് കപ്പ് ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ കിരീടം ഉയർത്തിയത്. സംഭവബഹുലമായിരുന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിലാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ടീമുകളും ചുവപ്പ് കാർഡ് കണ്ടതിനാൽ ഭൂരിഭാഗം സമയവും 10 പേരുമായാണ് ഇരുടീമുകളും കളിച്ചത്.
കളിയുടെ തുടക്കത്തിൽ തന്നെ വിക്രം പ്രതാപിലൂടെ ഇന്ത്യ ലീഡ് എടുത്തു. എന്നാൽ നാൽപ്പതാം മിനുട്ടിൽ ബംഗ്ലാദേശ് ഒപ്പം എത്തി. പിന്നീട് ശക്തമായ പോരാട്ടത്തിന് ഒടുവിൽ കളിയുടെ 91ആം മിനുട്ടിൽ രവി ബഹു ബഹദൂർ ആണ് ഇന്ത്യക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെ നേരിട്ടപ്പോൾ കളി സമനിലയിൽ ആയിരുന്നു അവസാനിച്ചത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



