സാഫ് കപ്പ് ഗ്രൂപ്പ് ഘട്ടം തീരുമാനം ആയി. ഇന്ന് നടന്ന നറുക്കിൽ ഇന്ത്യക്ക് അത്ര എളുപ്പമുള്ള ഗ്രൂപ്പ് അല്ല ലഭിച്ചിരിക്കുന്നത്. ഇന്ത്യ, കുവൈറ്റ്, നേപ്പാൾ, പാകിസ്താൻ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്. ഭൂട്ടാൻ, ബംഗ്ലാദേശ്, ലെബനൻ, മാൽഡീവ്സ് എന്നിവർ ഗ്രൂപ്പ് ബിയിലും കളിക്കും. ലെബനൻ, കുവൈറ്റ് എന്നിവർ പതിവ് സാഫ് ടീമുകൾക്ക് നിന്ന് പുറത്ത് നിന്ന് എത്തുന്നവരാണ്. ഇവരുടെ സാന്നിദ്ധ്യം ടൂർണമെന്റ് കൂടുതൽ ആവേശകരമാക്കും.
നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും ഫുട്ബോളിൽ ഏറ്റുമുട്ടുന്നത് കാണാനും ഈ സാഫ് കപ്പിൽ ആകും. പാകിസ്താൻ ഇന്ത്യയിലേക്ക് എത്തുന്നതിന് ക്രിക്കറ്റ് പോലെ മറ്റു രാഷ്ട്രീയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുൻ ഗോകുലം കേരള പരിശീലകൻ അനീസെയുടെ കീഴിൽ വരുന്ന നേപ്പാൾ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. കുവൈറ്റിനെതിരായ മത്സരമാകും ഇന്ത്യക്ക് ഏറ്റവും കടുപ്പമുള്ള മത്സരം.
അടുത്ത മാസം ബംഗളുരുവിൽ ആണ് സാഫ് കപ്പ് നടക്കുക.
ഗ്രൂപ്പുകൾ: