സാഡിയോ മാനെയുടെ ബയേൺ മ്യൂണിക്കിലേക്കുള്ള നീക്കം പൂർത്തിയായി. ഇന്ന് മാനെയുടെ സൈനിംഗ് ബയേൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തനിക്ക് ബയേൺ മാത്രമേ വേണ്ടിയിരുന്നുള്ളൂ എന്നും ഈ നീക്കത്തിൽ താൻ സന്തോഷവാൻ ആണെന്നും മാനെ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.
Willkommen in München, Sadio! 🙌🎬 #ServusMané #MiaSanMia pic.twitter.com/sTuzTn3Sh9
— FC Bayern München (@FCBayern) June 22, 2022

ആഡ് ഓൺ അടക്കം 42 മില്യൺ യൂറോയോളം ബയേൺ ലിവർപൂളിന് നൽകിയാണ് മാനെയെ സ്വന്തമാക്കുന്നത്. മാനെ മൂന്ന് വർഷത്തെ കരാർ ബയേണിൽ ഒപ്പുവെച്ചും. 2016 മുതൽ ലിവർപൂളിന്റെ താരമാണ് മാനെ. സല കഴിഞ്ഞാൽ ലിവർപൂളിന്റെ അറ്റാക്കിലെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ. സതാമ്പ്ടണിൽ നിന്നായിരുന്നു അദ്ദേഹം ലിവർപൂളിൽ എത്തിയത്. മാനെ ബയേണിൽ എത്തുന്നതോടെ ലെവൻഡോസ്കി ബയേൺ വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.













