ഓരോ 50 ഓവറിലും പുതിയ പന്ത് ഉപയോഗിക്കണമെന്ന് സച്ചിന്‍, പിന്തുണച്ച് ബ്രെറ്റ് ലീ

Sports Correspondent

ഓരോ 50 ഓറിലും ന്യൂ ബോളുകള്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കമ്മിറ്റി നിര്‍ദ്ദേശിച്ച ഉമിനീര്‍ വിലക്കിനെ തുടര്‍ന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇത്തരം ഒരു ആശയം മുന്നോട്ട് വെച്ചത്. ഉമിനീര്‍ ഉപയോഗിക്കാനാകാതെ ആവുന്നതോടെ ബൗളര്‍മാര്‍ക്കുള്ള മേല്‍ക്കൈ നഷ്ടമാകുയാണെന്നും ന്യൂ ബോളുകളിലുടെ അവര്‍ക്കും അനുകൂലമായ സാഹചര്യം ഒരുക്കണമെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്.

സച്ചിന്റ ഈ നിര്‍ദ്ദേശത്തോട് ബ്രെറ്റ് ലീയും പിന്തുണ അറിയിച്ചിട്ടുണ്ട്. വാക്സ് ഷൈനിംഗിന് ഉപയോഗിക്കാനാകുന്നത് ഒരു നല്ല തീരുമാനമാണെന്നും ബ്രെറ്റ് ലീ വെളിപ്പെടുത്തി. 40-50 ഓവറുകളില്‍ ന്യൂ ബോള്‍ അനുവദിച്ചാല്‍ മത്സരം കൂടുതല്‍ രസകരമാകുമെന്നും ടെണ്ടുല്‍ക്കര്‍ അറിയിച്ചു.