മൂന്നാം ഏകദിനം, ദക്ഷിണാഫ്രിക്കയ്ക്ക് 285 റൺസ് വിജയ ലക്ഷ്യം നൽകി അയര്‍ലണ്ട്

Sports Correspondent

അയര്‍ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 284 റൺസ്. ഓപ്പണര്‍മാരായ ആന്‍ഡ്രേ ബാൽബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും 101 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ശേഷം ഒരു ഘട്ടത്തിൽ 233/3 എന്ന നിലയിലായിരുന്നു അയര്‍ലണ്ടെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്ക തിരിച്ചടിയ്ക്കുകയായിരുന്നു.

Southafricabowl

88 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹാരി ടെക്ടര്‍ 48 പന്തിൽ 60 റൺസും ബാൽബിര്‍ണേ 45 റൺസും കര്‍ടിസ് കാംഫര്‍ 34 റൺസും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ലിസാഡ് വില്യംസ് നാലും ഒട്നൈൽ ബാര്‍ട്മാന്‍ , ആന്‍ഡിലേ ഫെഹ്ലുക്വായോ 2 വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്കയാണ് വിജയിച്ചത്.