ഫ്രഞ്ച് ഡിഫൻഡറോട് മാപ്പ് പറഞ്ഞ് ജർമ്മൻ താരം റൂഡിഗർ

Jyotish

ഫ്രഞ്ച് പ്രതിരോധ താരമായ ബെഞ്ചമിൻ പവാർഡിനോട് മാപ്പ് പറഞ്ഞ് ജർമ്മൻ താരം അന്റോണിയോ റൂഡിഗർ. ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിലെ ഫ്രാൻസ് – ജർമ്മനി മത്സരത്തിലാണ് പാവാർഡിന് പരിക്കേറ്റത്. മത്സരത്തിനിടെ ഫ്രഞ്ച് താരത്തെ റൂഡിഗർ ടാക്കിൾ ചെയ്തത്.

സ്ലൈഡിങ് ചലഞ്ചിൽ പവാർഡിന്റെ കഴുത്തിൽ പാടുകൾ വന്നിരുന്നു. പരിക്കേറ്റിട്ടും മത്സരം പൂർത്തിയാക്കിയാണ് പവാർഡ് കാലം വിട്ടത്. മത്സര ശേഷം പവാർഡിനോട് ട്വിറ്ററിലൂടെ റൂഡിഗർ മാപ്പുപറയുകയും വേഗത്തിലുള്ള റിക്കവറി ആശംസിക്കുകയും ചെയ്തു. ലോക ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്.