താനും മറ്റു ചില താരങ്ങളും വംശീയാധിക്ഷേപത്തിന് വിധേയരായിട്ടുണ്ട് – റോസ് ടെയിലര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

“ന്യൂസിലാണ്ടിലെ ക്രിക്കറ്റ് ഒരു വൈറ്റ് സ്പോര്‍ട്ട് ആണ്”, തന്റെ ആത്മകഥയായ ബ്ലാക്ക് & വൈറ്റ് എന്ന പുസ്തകതിൽ റോസ് ടെയിലര്‍ കുറിച്ച വാക്കുകള്‍ ആണ് ഇത്. താനും മറ്റു ചില ന്യൂസിലാണ്ട് താരങ്ങളും വംശീയാധിക്ഷേപത്തിന് വിധേയരായിട്ടുണ്ടെന്നും താന്‍ മവോരിയെ ഇന്ത്യനോ ആണെന്ന് പലപ്പോഴും ആളുകള്‍ ചിന്തിക്കാറുണ്ടെന്നും പറഞ്ഞു.

16 വര്‍ഷത്തെ കരിയറിന് ശേഷം ഏപ്രിലിലാണ് ടെയിലര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വാനില ലൈനപ്പിലെ ബ്രൗൺ ഫേസ് ആയിരുന്നു താനെന്നും തന്റെ കരിയറിൽ തനിക്ക് നേരെ വന്ന പല പരാമര്‍ശങ്ങളും ന്യൂസിലാണ്ട് ക്രിക്കറ്റിലെ വെളുത്ത താരങ്ങള്‍ക്ക് വെറും തമാശയായി തോന്നുമെങ്കിലും പലപ്പോഴും അതല്ല സ്ഥിതിയെന്നും റോസ് ടെയിലര്‍ വ്യക്തമാക്കി.

റോസ് ടെയിലറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുവാന്‍ തങ്ങള്‍ ഉടന്‍ അദ്ദേഹത്തെ സമീപിക്കുമെന്നും ന്യൂസിലാണ്ട് ക്രിക്കറ്റ് വ്യക്തമാക്കി. ന്യൂസിലാണ്ടിനായി 112 ടെസ്റ്റുകളിലും 236 ഏകദിനങ്ങളിലും 102 ടി20 മത്സരങ്ങളിലും റോസ് ടെയിലര്‍ കളിച്ചിട്ടുണ്ട്.

 

Story Highlights: Ross Taylor alleges racism in New Zealand Cricket