“താൻ രണ്ട് ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്, മെസ്സിക്ക് അതാവില്ല” – റൊണാൾഡോ

Newsroom

ലയണൽ മെസ്സിയും താനുമായുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തങ്ങൾ രണ്ടു പേരും ലോകത്തെ മികച്ച താരങ്ങളാണ്. പക്ഷെ മെസ്സിയും താനും തമ്മിൽ ഒരു വ്യത്യാസമുണ്ട്‌. താൻ ലോകത്ത് പല ലീഗുകളിലും പല ക്ലബുകൾക്കായും കളിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ട് ക്ലബുകൾക്കായി ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്. മെസ്സിക്ക് അതിനായിട്ടില്ല. റൊണാൾഡോ പറഞ്ഞു.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയും റയൽ മാഡ്രിഡിനു വേണ്ടിയുമാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഒന്നും റയലിനു വേണ്ടി നാലും ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റൊണാൾഡോ നേടി. യുവന്റസിനൊപ്പവും ചാമ്പ്യൻസ് ലീഗ് കിരീടം ഉടൻ നേടുമെന്ന് റൊണാൾഡോ പറഞ്ഞു. ഈ വർഷം അല്ലെങ്കിൽ വരും വർഷം അത് നടക്കുമെന്നും റൊണാൾഡോ പറഞ്ഞു.