ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ

Newsroom

Picsart 25 08 19 22 03 48 304
Download the Fanport app now!
Appstore Badge
Google Play Badge 1


ഹോങ്കോങ്: സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഇത്തിഹാദിനെ 2-1ന് പരാജയപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ പത്താം മിനുറ്റിൽ സാദിയോ മാനെ നേടിയ ഗോളിൽ അൽ നസർ മുന്നിലെത്തിയെങ്കിലും സ്റ്റീവൻ ബെർഗ്‌വിജിൻ അൽ ഇത്തിഹാദിന് സമനില നേടിക്കൊടുത്തു.

Picsart 25 08 19 22 03 59 731

മാനെ പിന്നീട് 25ആം മിനുറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയെങ്കിലും അൽ നസർ മികച്ച പ്രകടനം തുടർന്നു. രണ്ടാം പകുതിയിൽ ജോവോ ഫെലിക്സ് അൽ നസറിനായുള്ള തന്റെ ആദ്യ ഗോൾ നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. ഇനി നാളെ നടക്കുന്ന അൽ അഹ്ലിയും അൽ ക്വദിസിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഫൈനലിൽ അൽ നസർ നേരിടുക.