ഇന്നലെ പോർച്ചുഗൽ നേടിയ ആദ്യ ഗോൾ റൊണാൾഡോയുടേതാണോ ബ്രൂണോയുടേതാണൊ എന്നുള്ള തർക്കങ്ങൾക്ക് അവസാനമിട്ട് ഫിഫയുടെ
ഔദ്യോഗിക പ്രസ്താവന. ഫിഫ അഡിഡാസിന്റെ ടെക്നോളജി വെച്ച് പരിശോധിച്ചു എന്നും റൊണാൾഡോ ആ പന്ത് തൊട്ടില്ല എന്നും ഫിഫ വ്യക്തമാക്കി.ആ ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റേതായി തുടരും എന്നും ഇതോടെ ഉറപ്പായി.
കഴിഞ്ഞ ദിവസം പോർച്ചുഗൽ നേടിയ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷിച്ചിരുന്നു. ബ്രൂണോയുടെ ക്രോസ് റൊണാൾഡോ ഹെഡ് ചെയ്ത് വലയിലേക്ക് ആക്കിയതായാണ് ആദ്യം ഏവരും കരുതിയത്. എന്നാൽ റൊണാൾഡോക്ക് ടച്ച് ഉണ്ടെന്ന് റീപ്ലേകളിൽ വ്യക്തമായില്ല. തുടർന്നാണ് ഗോൾ ബ്രൂണോയുടെ പേരിൽ ഫിഫ അനൗൺസ് ചെയ്തത്.
പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള മത്സരത്തിൽ, അഡിഡാസിന്റെ അൽ റിഹ്‌ല ഒഫീഷ്യൽ മാച്ച് ബോളിൽ സ്ഥാപിച്ചിട്ടുള്ള കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് പരിശോധന നടത്തിയത് എന്നും കളിയിലെ ഓപ്പണിംഗ് ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പന്തിൽ തൊട്ടതായി കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നും ഫിഫ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.