ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിലക്ക്!!

Newsroom

കഴിഞ്ഞ സീസൺ അവസാനം എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ഒരു ആരാധകനോട് മോശമായി പെരുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ ഇംഗ്ലീഷ് എഫ് എയുടെ നടപടി. റൊണാൾഡോ തെറ്റ് ചെയ്തതായി കണ്ടെത്തിയ എഫ് എ താരത്തെ രണ്ട് മത്സരത്തിൽ നിന്ന് വിലക്കാനും 50,000 പൗണ്ട് പിഴ ഇടാനും തീരുമാനിച്ചു. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ ഇനി ഏത് ലീഗിലേക്ക് പോയാലും ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാൻ ആകില്ല.

റൊണാൾഡോ 22 11 23 00 05 36 868

എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടിച്ച് താഴെ ഇടുന്ന വീഡിയോ അന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. എവർട്ടണ് എതിരായ പരാജയത്തിന്റെ നിരാശയോടെ റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് പോകവെ ആയിരുന്നു ഒരു പ്രകോപനവും ഇല്ലാതെ ഒരു യുവ ആരാധകന്റെ കയ്യിലെ ഫോൺ ക്രിസ്റ്റ്യാനോ ഇടിച്ചു താഴെ ഇട്ടത്‌.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത് അറിയിച്ച് തൊട്ടടുത്ത ദിവസമാണ് ഈ നടപടി വരുന്നത്.