ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ ലക്നൗ ടി20 മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ടോസ് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 123 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഇന്ത്യ 195 റണ്‍സാണ് 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. ധവാനെ നഷ്ടമായെങ്കിലും രോഹിത്ത് തകര്‍പ്പന്‍ വെടിക്കെട്ടിലൂടെ തന്റെ നാലാം ടി20 ശതകം സ്വന്തമാക്കുകയായിരുന്നു.
38 പന്തില്‍ നിന്ന് രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ശിഖര്‍ ധവാന് 41 പന്തില്‍ നിന്ന് 43റണ്‍സ് നേടി പുറത്തായി. തന്റെ അര്‍ദ്ധ ശതകത്തിനു ശേഷം ടോപ് ഗിയറിലേക്ക് മാറിയ രോഹിത് അക്ഷരാര്‍ത്ഥത്തില്‍ വിന്‍ഡീസ് ബൗളിംഗിനെ തച്ച് തകര്‍ക്കുകയായിരുന്നു. ധവാനു പകരം എത്തിയ ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായതോടും രോഹിത്തും തന്റെ ബാറ്റിംഗ് വേഗത കുറയ്ക്കുന്നതാണ് കണ്ടത്.
രോഹിത് ശര്‍മ്മ 61 പന്തില്‍ 111 റണ്‍സ് നേടിയപ്പോള്‍ ലോകേഷ് രാഹുല്‍ 14 പന്തില്‍ 26 റണ്‍സ് നേടി. വിന്‍ഡീസിനായി ഫാബിയന്‍ അലനും ഖാരി പിയറിയും ഓരോ വിക്കറ്റ് നേടി.