നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും സാധാരണ മനുഷ്യനാണ് ഫെഡറർ. തോൽക്കുമ്പോഴും, വിജയിക്കുമ്പോഴും ആ മനുഷ്യൻ ഒരു കുട്ടിയെ പോലെ വിതുമ്പുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തവണ സിഎൻഎൻ ഇന്റർവ്യൂവിൽ മുൻ കോച്ച് പീറ്റർ കാർട്ടറെ കുറിച്ചുള്ള ചോദ്യത്തിനാണ് റോജർ ഫെഡറർ വിതുമ്പിയത്. 20 ഗ്രാൻഡ്സ്ലാമുകൾ നേടിക്കഴിഞ്ഞു, എന്തായിരിക്കും പീറ്റർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹം ചിന്തിച്ചിരിക്കുക ? എന്ന ചോദ്യമാണ് ഫെഡററെ കരയിച്ചത്.
Roger Federer's inspirational former coach died in a car crash on his honeymoon in 2002.
Nearly two decades on, Federer still gets emotional when he talks about Peter Carter.
Our exclusive interview: https://t.co/AJM6UXgt6H pic.twitter.com/g9aiylaKy8
— CNN Sports (@cnnsport) January 7, 2019
ടെന്നീസിലേക്ക് പിച്ചവച്ചിരുന്ന ഫെഡററെ കൗമാരത്തിൽ കണ്ടെത്തിയത് പീറ്റർ ആയിരുന്നു. ഇന്ന് കാണുന്ന കേളീശൈലിയിൽ ഫെഡററെ വാർത്തെടുത്തതും 16 വർഷങ്ങൾക്ക് മുന്നേ വാഹനാപകടത്തിൽ മരണപ്പെട്ട പീറ്റർ കാർട്ടർ ആണെന്ന് നിസ്സംശയം പറയാം. സിഎൻഎൻ ഇന്റർവ്യൂവിൽ അടക്കം പലകുറി ഫെഡറർ അത് ആവർത്തിക്കുന്നുണ്ട്. ഫെഡറർ ആദ്യ ഗ്രാൻഡ്സ്ലാം നേടുന്നതിന് മുന്നേ ആയിരുന്നു പീറ്റർ മരണപ്പെട്ടത്.
ഇപ്പോഴും ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡററുടെ ബോക്‌സിൽ പീറ്ററിന്റെ കുടുംബം മത്സരം കാണാൻ എല്ലായിപ്പോഴും ഉണ്ടാകും. ഇന്റർവ്യൂ വൈറൽ ആയതോടെ ഫെഡററെ ആശ്വസിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ട്വീറ്റുകളാണ് വരുന്നത്.