ഇന്നലെ നടന്ന ദോഹ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട് ചെക്ക് റിപ്പബ്ലിക്കൻ താരം ടോമി ബെർഡിച്ചിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു. ആദ്യ സെറ്റ് സ്വന്തമാക്കിയ റോബെർട്ടോക്ക് കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സെറ്റ് ബെർഡിച് സ്വന്തമാക്കി. മൂന്നാം സെറ്റിൽ തിരിച്ചുവരവ് നടത്തി റോബർട്ടോ മത്സരം കൈപ്പിടിയിൽ ഒതുക്കി.
സ്കോർ 6-4 3-6 6-3
മഹാരാഷ്ട്രയിൽ നടന്ന ടാറ്റ ഓപ്പൺ പുരുഷ വിഭാഗ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണും ക്രോയേഷ്യയുടെ ഇവോ കാർലോവിക്കും ഏറ്റുമുട്ടി. എയ്സുകളാലും റിട്ടേർണുകളാലും വാശിയേറിയതായ
കളിയിൽ 7-6 6-7 7-6 എന്ന സ്കോറിനാണ് ആൻഡേഴ്സൺ വിജയിച്ചത്.
പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യൻ സഖ്യം ഡിവിജ് ശരൺ – രോഹൻ ബൊപ്പണ്ണ നേരിട്ടുള്ള സെറ്റുകൾക്ക് ബ്രിട്ടന്‍റെ ലുക്ക് ബാംബ്രിഡ്ജ് – ജോണി ഒമാര സഖ്യത്തെ പരാജയപ്പെടുത്തി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ സഖ്യം ഒരിക്കൽ പോലും എതിരാളികൾക്ക് വിജയപ്രതീക്ഷ നൽകിയില്ല. സ്കോർ 6-3 6-4