അൽബേനിയൻ ടീമിനെ കളിപഠിപ്പിക്കാൻ മുൻ നാപോളി പരിശീലകൻ

Jyotish

അൽബേനിയൻ ദേശീയ ടീമിന്റെ ടീമിനെ പരിശീലിപ്പിക്കാൻ മുൻ നാപോളി, ലാസിയോ പരിശീലകൻ എഡി റേജ എത്തിയേക്കും. പുറത്താക്കപ്പെട്ട ഇറ്റാലിയൻ പരിശീലകൻ ക്രിസ്ത്യൻ പാനൂച്ചിക്ക് പകരക്കാരനായാണ് എഡി റേജ അൽബേനിയയിൽ എത്തുക. യൂറോ യോഗ്യതാ മത്സരത്തിൽ സ്വന്തം കാണികളുടെ മുന്നിൽ തുർക്കിക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ നാണംകെട്ട പരാജയമാണ് പാനൂച്ചിയുടെ പരിശീലക സ്ഥാനം തെറുപ്പിച്ചത്.

2017 ൽ എത്തിയ പാനൂച്ചിക്ക് കീഴിൽ നാല് ജയവും ഒൻപത് പരാജയവുമാണ് അൽബേനിയ നേടിയത്. അറ്റലാന്റായ്ക്ക് ശേഷം വേറെ ടീമുകളെയൊന്നും എഡി റേജ പരിശീലിപ്പിച്ചിട്ടില്ല. അൽബേനിയുടെ തുടർച്ചയായ മൂന്നാം ഇറ്റാലിയൻ കോച്ചാണ് എഡി റേജ.