ഇന്ത്യയുടെ അപ്പീല്‍ തള്ളി റഫറി, ഇനി പരാതി ജൂറിയുടെ മുന്നില്‍

Sports Correspondent

4×400 മീറ്റര്‍ മിക്സഡ് റിലേ ഫലത്തിനെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ റഫറി തള്ളി. മൂന്നാം റൗണ്ടിനു മുമ്പ് ബാറ്റണ്‍ കൈമാറുന്നതിനിടെ ബഹ്റിന്‍ താരം വീണത് ഇന്ത്യയുടെ ഹിമ ദാസിന്റെ സ്റ്റാര്‍ട്ടിനു തടസ്സം സൃഷ്ടിച്ചുവെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. ഇതിനെതിരെ നല്‍കിയ ഇന്ത്യയുടെ പരാതി ഇന്ന് രാവിലെ ഹിയറിംഗിനായി ഇന്നലെ അധികാരികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ റഫറി ഇതില്‍ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.

ഇന്തോനേഷ്യന്‍ സമയം വൈകുന്നേരം 5 മണിക്ക് പരാതിയിന്മേല്‍ ജൂറി വാദം കേള്‍ക്കുമെന്നാണ് അറിയുന്നത്.