നെയ്മറിനെ വാങ്ങാൻ 310 മില്യൺ ഓഫർ ചെയ്തെന്ന വാർത്ത നിഷേധിച്ച് റയൽ മാഡ്രിഡ്

Newsroom

ഇന്നലെ സ്പാനിഷ് ടെലിവിഷനായ ടെലിവിഷൻ എസ്പനോള നെയ്മറിനായി റയൽ മാഡ്രിഡ് പി എസ് ജിക്ക് 310മില്യൺ ഓഫർ ചെയ്തതായി റിപ്പോർട്ട് ചെയ്തിരുന്നു. സ്പാനിഷ് മാധ്യമങ്ങൾ അത് ഏറ്റു പിടിക്കുകയും ചെയ്തു. ഈ വാർത്ത നിഷേധിച്ച് റയൽ മാഡ്രിഡ് ക്ലബ് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി.

സ്പാനിഷ് ടി വിയുടെ വാർത്ത അടിസ്ഥാന രഹിതമാണെന്നു. പി എസ് ജിയുടെ എന്നല്ല ഒരു താരത്തിനും ഒര് ഓഫറും ഇപ്പോൾ റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്തിട്ടില്ല എന്നും കുറിപ്പിൽ പറയുന്നു. സത്യം എന്താണെന്ന് അന്വേഷിക്കാതെ വാർത്ത കൊടുക്കുന്നത് ലജ്ജാകരമാണെന്നും റയൽ പറഞ്ഞു. ചുരുങ്ങിയത് ഈ വാർത്തയെ കുറിച്ച് റയൽ മാഡ്രിഡിനോടെങ്കിലും അന്വേഷിക്കണമായിരുന്നു എന്നും ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial