യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏഴാം ഗ്രൂപ്പ് മത്സരത്തിൽ വമ്പൻ ജയം കുറിച്ച് റയൽ മാഡ്രിഡ്. ലീഗ് 1 ക്ലബ് മൊണാകോയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് റയൽ തകർത്തത്. ചാമ്പ്യൻസ് ലീഗിൽ അതുഗ്രൻ ഫോമിലുള്ള കിലിയൻ എംബപ്പെയുടെ ഇരട്ടഗോളിൽ ആദ്യ പകുതിയിൽ തന്നെ റയൽ 2 ഗോളിന് മുന്നിലെത്തി. വാൽവെർഡയും, വിനീഷ്യസ് ജൂനിയറും ആണ് ഈ ഗോളുകൾക്ക് വഴി ഒരുക്കിയത്. 51 മത്തെ മിനിറ്റിൽ ഫ്രാങ്കോയുടെ ഗോളിനും വിനീഷ്യസ് ആണ് വഴി ഒരുക്കിയത്.

55 മത്തെ മിനിറ്റിൽ കെഹ്ഹറുടെ സെൽഫ് ഗോൾ റയലിന്റെ നാലാം ഗോൾ ആയി. 63 മത്തെ മിനിറ്റിൽ ആർദ ഗൂലറിന്റെ പാസിൽ നിന്നു തന്റെ ഗോൾ കണ്ടെത്തിയ വിനീഷ്യസ് റയലിന്റെ അഞ്ചാം ഗോളും നേടി. തുടർന്ന് 80 മത്തെ മിനിറ്റിൽ വാൽവെർഡയുടെ പാസിൽ നിന്നു ഗോൾ നേടിയ ജൂഡ് ബെല്ലിങ്ഹാം ആണ് റയൽ ജയം പൂർത്തിയാക്കിയത്. ജയത്തോടെ 7 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം 15 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്തേക്ക് കയറി അതേസമയം 20 മത് ആണ് മൊണാകോ.









