ഐപിഎലില്‍ മുമ്പ് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുള്ളതിനാല്‍ ടീമിനെ നയിക്കുവാനുള്ള അവസരം വലിയ ബുദ്ധിമുട്ട് തനിക്ക് സൃഷ്ടിക്കില്ലെന്ന് അറിയിച്ച് ടീം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ തന്ന അനിശ്ചിതത്തിലാണെന്നും ഇപ്പോളല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ഐപിഎല്‍ നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.
ഏപ്രില്‍ 15 വരെ ഐപിഎല്‍ ഇപ്പോള്‍ ബിസിസിഐ നിര്‍ത്തി വെച്ചിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുവാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഉടനൊന്നും ഐപിഎല്‍ സാധ്യമല്ലെന്നതാണ് സത്യം. താന്‍ മുമ്പ് രണ്ട് തവണ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുണ്ടെന്ന് സ്മിത്ത് വ്യക്തമാക്കി. 2015ല്‍ ഷെയിന്‍ വാട്സണ്‍ തനിക്ക് ക്യാപ്റ്റന്‍സി നല്‍കിയപ്പോള്‍ കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിതമായാണ് തന്നെ തേടി ക്യാപ്റ്റന്‍സി എത്തിയതെന്ന് സ്മിത്ത് പറഞ്ഞു
ഐപിഎല്‍ 2019ല്‍ അവസാന ഘട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍സി അജിങ്ക്യ രഹാനെ സ്മിത്തിന് കൈമാറിയിരുന്നു. പിന്നീട് രാജസ്ഥാന്‍ രഹാനെയെ ഡല്‍ഹിയ്ക്ക് നല്‍കുകയായിരുന്നു.