കൊടുവള്ളി ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 13, 14 തിയ്യതികളിൽ ദോഹയിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ മികച്ച ടീമുകളാണ് പങ്കെടുപ്പിച്ചുകൊണ്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 16 ടീമുകളെ സംഘടിപ്പിച്ച് കൊണ്ട് രണ്ടു ദിവസമായിട്ടാണ് മത്സരങ്ങൾ നടത്തുക. പരിപാടിയുടെ വിജയത്തിന് 201 അംഗ സ്വാഗത സംഗം രൂപികരിച്ചു.













