അടിക്ക് തിരിച്ചടി കൊടുത്ത് ജംഷദ്പൂർ, ആദ്യ പകുതി സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പൂനെയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ പൂനെ സിറ്റിയും ജംഷദ്പൂരും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഒരോ ഗോൾ വീതമാണ് ഇരുടീമുകളും അടിച്ചത്. ആദ്യ പത്തു മിനുട്ടിൽ ആയിരുന്നു കളിയിലെ രണ്ടു ഗോളുകളും പിറന്നതും. കളിയുടെ അഞ്ചാം മിനുട്ടിൽ ഡിയേഗോ കാർലോസ് നേടിയ ഒരു സോളോ ഗോൾ ആണ് ആദ്യം പൂനെയിൽ പിറന്നത്. ഹാഫ് ലൈനിൽ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ചാണ് കാർലോസ് ആ ഗോൾ നേടിയത്.

പക്ഷെ അഞ്ചു മിനുട്ടിനുള്ളിൽ തന്നെ ജംഷദ്പൂർ തിരിച്ചടിച്ചു. സുമീത് പസ്സിയാണ് സമനില നേടിക്കൊടുത്തത്. കാല്വോയുടെ ഗംഭീര ക്രോസിൽ നിന്നായിരുന്നു ആ ഗോൾ. ലീഡ് നില നിർത്താൻ പരാജയപ്പെടുന്ന പൂനെ സിറ്റിയുടെ പതിവു കാഴ്ചയാണ് ബാലവേദി സ്റ്റേഡിയത്തിൽ ഇന്നും കണ്ടത്. കളിയുടെ 17ആം മിനുറ്റിൽ ആഷിഖ് കുരുണിയന്റെ ഒരു ലോംഗ് റേഞ്ചർ ബാറിന് തട്ടി മടങ്ങിയത് പൂനെയുടെ സീസണിലെ നിർഭാഗ്യങ്ങളെ ഓർമ്മിപ്പിച്ചു.

രണ്ടാം പകുതിയിൽ ഇയാൻ ഹ്യൂം ഇറങ്ങും എന്നും കളി മാറ്റും എന്നുമാണ് പൂനെ ആരാധകർ പ്രതീക്ഷിക്കുന്നത്.