ആരും പേടിക്കേണ്ട, പബ്ജിക്ക് പകരം ഇനി ഫൗജി!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏറ്റവും പ്രചാരത്തിൽ ഉണ്ടായിരുന്ന പബ്ജി ഗെയിം ഇന്ത്യ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ആകുന്നതും ഒപ്പം വിദ്യാർത്ഥികളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതൊക്കെ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് നിക്ഷേപമുള്ള പബ്ജി ആപ്പ് ഇന്ത്യ നിരോധിച്ചത്. പബ്ജി പോയതോടെ എന്ത് ചെയ്യണം എന്ന് അറിയാതെ വഴിമുട്ടിയ ഗെയിമേഴ്സിന് വേണ്ടി ഒരു ആപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫൗജി FAUG എന്നാണ് ഗെയിമിന്റെ പേര്. ഫിയർലെസ് ആൻഡ് യുണൈറ്റഡ് എന്നാണ് ഗെയിമിന്റെ മുഴുവൻ പേര്. ബെംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഈ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബറിൽ ഗെയിംഗ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും എത്തും. ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ ആണ് പുതിയ ആപ്പ് വരുന്നത് പ്രഖ്യാപിച്ചത്. ആത്മനിർബർ ഇന്ത്യയുടെ ഭാഗമാണ് ഈ ആപ്പ് എന്ന് അക്ഷയ് കുമാർ ട്വിറ്ററിൽ പറഞ്ഞു. ആപ്പിന് ലഭിക്കുന്ന വരുമാനത്തിന്റെ 20% രാജ്യത്തിനു വേണ്ടി പൊരുതിയ പട്ടാളക്കാരുടെ കുടുംബത്തിനാകും പോവുക. ഇന്ത്യൻ പട്ടാളക്കാരുടെ ത്യാഗം മനസ്സിലാക്കാൻ ഈ ആപ്പ് ഉപകരിക്കും എന്നും അക്ഷയ് കുമാർ പറയുന്നു.

എന്നാൽ ലോകത്തെ തന്നെ മികച്ച ആക്ഷൻ ഗെയിമുകളിൽ ഒന്നായിരുന്ന പബ്ജിയോട് നിലവാരം കൊണ്ട്പിടിച്ചു നിൽക്കാൻ ഫൗജിക്ക് ആകുമോ എന്നതാണ് പ്രധാന ചോദ്യം. ഫൗജിയുടെ വരവിനു ശേഷം മാത്രമേ ഇത് പറയാൻ ആകു.