ചരിത്രത്തിലെ ഏറ്റവും വലിയ മിസ്? ഗോൾ വരയിൽ നിന്ന് ഗോളടിക്കാതെ പി എസ് ജി താരം

Newsroom

ഫ്രഞ്ച് ലീഗിൽ ഇന്നലെ കണ്ടത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മിസ്സ് ആണോ? ഗോളടിക്കാനുഅ സുവർണ്ണാവസരങ്ങൾ പലരും പല വിധത്തിലും നഷ്ടഒലെടുത്തുബ്നത് കണ്ടിട്ടുണ്ട് എങ്കിലും ഇന്നലെ പി എസ് ജിയുടെ സ്ട്രൈക്കർ ചോപോ മോടിംഗ് ഗോൾ നഷ്ടപ്പെടുത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. സ്റ്റാർസ്ബൗർഗിനെതിരെ കളി 1-1ൽ നിൽക്കുമ്പോൾ എങ്കുങ്കുവിന്റെ ഗോൾ എന്ന് ഉറച്ച ഷോട്ട് ഗോൾ വരയിൽ നിന്നാണ് മോടിംഗിന്റെ കാലിൽ എത്തുന്നത്. ഡിഫൻസോ ഗോൾ കീപ്പറോ ആരും തടയാൻ ഇല്ലായിരുന്നിട്ടും മോടിംഗ് ഗോൾ വരയിൽ നിന്ന് ആ ഗോൾ നഷ്ടപ്പെടുത്തി.

മുൻ സ്റ്റോക്ക് സിറ്റി സ്ട്രൈക്കറായിരുന്ന മോടിങിന് അപൂർവ്വമായെ പി എസ് ജിയിൽ അവസരം ലഭിക്കാറുള്ളൂ. അങ്ങനെ ഇരിക്കെ ആണ് ഈ സുവർണ്ണാവസരം മോടിങ് നഷ്ടപ്പെടുത്തുന്നത്. ഇന്നലെ വേറെരു ഗോൾ അദ്ദേഹം നേടിയിരുന്നു എങ്കിലും മത്സരത്തിൽ പി എസ് ജി സമനില വഴങ്ങുകയാണ് ഉണ്ടായത്. എട്ടു മത്സരങ്ങൾ ശേഷിക്കെ തന്നെ കിരീടം സ്വന്തമാക്കാനുള്ള അവസരം ഇതോടെ പി എസ് ജി കൈവിട്ടു. ഇനി കിരീടം ഉയർത്താൻ അടുത്ത മത്സരത്തിനായി പി എസ് ജി കാത്തിരിക്കണം.