പി.എസ്.ജിയെ ഞെട്ടിച്ചു സ്പോർട്ടിങ് ലിസ്ബൺ

Wasim Akram

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കൾ ആയ പി.എസ്.ജിയെ ഞെട്ടിച്ചു പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൺ. സ്വന്തം മൈതാനത്ത് 2-1 ന്റെ ജയം ആണ് സ്പോർട്ടിങ് പാരീസിന് മേൽ നേടിയത്. 75 ശതമാനം സമയം പാരീസ് പന്ത് കൈവശം വെച്ച മത്സരത്തിൽ പക്ഷെ അവർക്ക് ജയിക്കാൻ ആയില്ല. ആദ്യ പകുതിയിൽ ഗോളുകൾ പിറക്കാത്ത മത്സരത്തിൽ 74 മത്തെ മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. ജോർജിയോസിന്റെ പാസിൽ നിന്നു ഗോൾ നേടിയ ലൂയിസ് സുവാരസ് സ്പോർട്ടിങിന് മുൻതൂക്കം സമ്മാനിച്ചു.

എന്നാൽ 5 മിനിറ്റിനുള്ളിൽ പാരീസ് ഗോൾ മടക്കി. ഡെംബേലയുടെ പാസിൽ നിന്നു കവ പാരീസിന് ആയി ഉഗ്രൻ ഗോളിലൂടെ സമനില സമ്മാനിക്കുക ആയിരുന്നു. എന്നാൽ 90 മത്തെ മിനിറ്റിൽ റീബോണ്ടിൽ നിന്നു പോർച്ചുഗീസ് ക്ലബിന് വിജയഗോൾ സമ്മാനിച്ച ലൂയിസ് സുവാരസ് പാരീസിനു ഞെട്ടിക്കുന്ന തോൽവി സമ്മാനിക്കുക ആയിരുന്നു. തോൽവിയോടെ നിലവിൽ 13 പോയിന്റുമായി പാരീസ് ലീഗ് ഘട്ടത്തിൽ അഞ്ചാം സ്ഥാനത്ത് ആണ്. ജയത്തോടെ ഇതേ പോയിന്റും ആയി സ്പോർട്ടിങ് ആറാം സ്ഥാനത്തേക്കും കയറി. ഇതോടെ പ്ലെ ഓഫ് ഒഴിവാക്കാൻ ആദ്യ എട്ടിൽ എത്താൻ പാരീസിന് അവസാന ലീഗ് മത്സരത്തിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ തോൽപ്പിക്കേണ്ടി വരും.