പാരീസ് സെന്റ് ജെർമെയ്ൻ മറ്റൊരു ലീഗ് 1 കിരീടത്തിന്റെ വക്കിലാണ്, തോൽവിയറിയാതെ ഒരു സീസൺ പൂർത്തിയാക്കുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബായും അവർ മാറിയേക്കാം. ആഞ്ചേഴ്‌സിനെതിരെ നാളെ ഇറങ്ങുന്ന പി എസ് ജിക്ക് ഒരു സമനില നേടിയാൽ 13 വർഷത്തിനിടെ അവരുടെ 11-ാം ചാമ്പ്യൻഷിപ്പ് ഉറപ്പാക്കാൻ സാധിക്കും.

21 പോയിന്റ് ലീഡും ഏഴ് മത്സരങ്ങൾ ബാക്കിയിരിക്കെ പി എസ് ജിക്ക് ഇപ്പോൾ 21 പോയിന്റിന്റെ ലീഡ് ഉണ്ട്. കഴിഞ്ഞ വർഷം മെയ് മുതൽ ആഭ്യന്തര മത്സരങ്ങളിൽ തോൽവിയറിയാതെ തുടരുകയാണവർ. ഒരു ഫ്രഞ്ച് ക്ലബ്ബും ഇതുവരെ ഒരു സീസൺ മുഴുവൻ തോൽവിയറിയാതെ കടന്നുപോയിട്ടില്ല.