പ്രൊണായ് ഹാൾദർ ജംഷദ്പൂർ എഫ് സിയിൽ കരാർ പുതുക്കി. 2024-25 ഫുട്ബോൾ സീസണിൻ്റെ അവസാനം വരെ താരത്തെ ജംഷഡ്പൂർ എഫ്‌സിയിൽ നിലനിർത്തുന്ന കരാർ ആണ് ഹാൾദർ ഒപ്പുവെച്ചത്. 2021-22 ലെ ക്ലബ്ബിൻ്റെ ലീഗ് ഷീൽഡ് വിജയിച്ച സീസൺ മുതൽ ജംഷഡ്പൂരിലെ ഏറ്റവും സ്ഥിരതയുള്ള സ്ഥാരത്തിൽ ഒരാളാണ് ഹാൾദർ.

“ജംഷഡ്പൂർ എഫ്‌സിയുമായുള്ള എൻ്റെ യാത്ര തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പരിശീലകനായ ഖാലിദ് ജാമിലിനോടും ക്ലബ്ബിനോടും അവരുടെ വിശ്വാസത്തിന് ഞാൻ നന്ദിയുള്ളവനാണ്. ഈ സീസണിൽ ക്ലബ്ബിനെ ISL പട്ടികയുടെ മുകളിൽ എത്തിക്കാനും ജാർഖണ്ഡിലെ എല്ലാ വിശ്വസ്തരായ ആരാധകർക്കും അഭിമാനിക്കാനുള്ളത് നൽകാനും ഞാൻ ആഗ്രഹിക്കുന്നു.” ഹാൾദർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു
ഒരു ദശാബ്ദത്തിലേറെ നീണ്ട തൻ്റെ കരിയറിൽ ഹാൽഡർ ആകെ 166 ക്ലബ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ആയി 25 മത്സരങ്ങളും മിഡ്‌ഫീൽഡർ കളിച്ചിട്ടുണ്ട്.














