റഷ്യൻ ലോകകപ്പിൽ ഇന്ന് യൂറോപ്പ്യൻ പോരാട്ടമാണ്. കരുത്തരായ സ്വീഡനും സ്വിറ്റ്സർലാന്റും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയമാരുടെ ഭാഗത്തെന്നത് പ്രവചനാധീതം. ബ്രസീലിനൊപ്പം ഗ്രൂപ്പ് ഇയിൽ ആയിരുന്നിട്ടും പരാജയമറിയാതെയാണ് സ്വിറ്റ്സർലാന്റിന്റെ വരവ്. ബ്രസീലിനെയും കോസ്റ്റാറിക്കയെയും സമനിലയിൽ തളച്ച സ്വിസ് നിര സെർബിയയെ പരാജയപ്പെടുത്തിയിരുന്നു. മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയോട് മാത്രമാണ് സ്വീഡൻ പരാജയമേറ്റുവാങ്ങിയത്. സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയ സ്വീഡൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മെക്സിക്കോയെ തകർത്തത്.
പ്ലേ ഓഫിൽ ഇറ്റലിയെ തകർത്താണ് സ്വീഡൻ ലോകകപ്പിൽ എത്തിയത്. സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചില്ലാതെയാണ് സ്വീഡൻ ലോകകപ്പിന് യോഗ്യത നേടിയത്. അപ്രതീക്ഷിതമായി പ്രീ ക്വാർട്ടർ വരെയെത്തിയ റഷ്യൻ ലോകകപ്പ് സ്‌ക്വാഡിൽ ഇബ്രയില്ല. ഇരുപത്തിനാലു വർഷത്തിനിടെയുള്ള ആദ്യ ലോകകപ്പ് ക്വാർട്ടറിനായാണ് ഇന്ന് സ്വീഡൻ ഇറങ്ങുന്നത്. വ്ലാദിമിർ പെറ്റിക്കോവിച്ചിന്റെ സ്വിസ് നിര 64 വർഷത്തെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ക്വാർട്ടറാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പോർചുഗലിനെതിരെയേറ്റ പരാജയം മാത്രമാണ് സ്വിസ് നിരയ്ക്ക് സമീപകാലത്ത് ലഭിച്ച തിരിച്ചടി.
സ്വീഡനിലെ ക്ലബ് മാനേജിങ് രംഗത്തു 30 വർഷത്തെ എക്സ്പീരിയന്സുള്ള കോച്ചാണ് ജെയിൻ ആൻഡേഴ്‌സണാണ് സ്വീഡന്റെ പരിശീലകൻ. 2016 ൽ ദേശീയ ടീമിന്റെ ചുമതലയേറ്റെടുത്ത അദ്ദേഹത്തിന്റെ ആദ്യ മേജർ ടൂർണമെന്റാണിത്. ഷിന്‍ ടായെ യോങ്ങിന്റെ കൊറിയ ഇറാനോടും ഉസ്‌ബെസ്‌കിസ്താനോടും ഗോൾ രഹിത സമനില നേടിയെങ്കിലും ലോകകപ്പ് ബെർത്ത് ഉറപ്പിച്ചിരുന്നു. 2017 ലാണ് അദ്ദേഹം ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ലെപ്‌സിഗിന്റെ മധ്യനിരക്കാരന്‍ എമില്‍ ഫോര്‍സ്‌ബെര്‍ഗിലാണ് സ്വീഡന്റെ മുഴുവന്‍ പ്രതീക്ഷയും. ക്യാപ്റ്റൻ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റിന്റെയും കൂട്ടരുടെയും പ്രതിരോധ നിര സുശക്തമാണ്. ആക്രമണത്തിൽ മർക്കസ് ബർഗും കൂടെ ആവുമ്പോൾ സ്വീഡൻ കരുത്തരാണ്.
വിവാദ ഗോൾ ആഘോഷത്തിന്റെ പേരിൽ ശകീരി, ജക്ക എന്നിവർക്ക് സസ്പെൻഷൻ ഇല്ലാതെ രക്ഷപ്പെട്ടത് സ്വിസ് ടീമിന് ആശ്വാസമായിരുന്നു. പ്രത്യേകിച് സ്വിസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്ന ശകീരിയുണ്ടെങ്കിലും സ്റ്റീവന്‍ സുബറിന്റെ പരിക്ക് ടീമിന് തലവേദനയുണ്ടാക്കുന്നുണ്ട്. 1954 ന് ശേഷം ആദ്യമായി ലോകകപ്പ് നോകൗട്ട് റൌണ്ട് ഉറപ്പിച്ച സ്വിസ് പ്രതിരോധത്തിലെ അഭാവമാണ് തലവേദന. ഫാബിയന്‍ ഷാറും, ക്യാപ്റ്റന്‍ സ്റ്റീഫന്‍ ലിചസ്റ്റെയ്നറും സസ്പെന്ഷന് കാരണം പുറത്താണ്. 150 മത്സരത്തിലേറെയുള്ള പ്രതിരോധ സമ്പത്തിന്റെ അഭാവം സ്വിസ്സ് നിരയ്ക്ക് നികത്താനാകുമോയെന്നു കണ്ടറിയണം. 2002 ശേഷം ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍സമയം രാത്രി 7.30നാണ് കിക്കോഫ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial