പ്രീക്വാർട്ടർ ഗോളടിയിലും കഴിഞ്ഞ ലോകകപ്പിനെ റഷ്യ മറികടന്നു

Newsroom

റഷ്യൻ ലോകകപ്പ് അത്യപൂർവ്വ ലോകകപ്പായി തന്നെ മുന്നേറുകയാണ്. സെൽഫ് ഗോൾ, പെനാൾട്ടി ഗോൾ, കൂടുതൽ ഗോൾ പിറന്ന മത്സരങ്ങൾ എന്നിങ്ങനെ നിരവധി റെക്കോർഡുകൾ പിറന്ന ലോകകപ്പിൽ ഇന്നലെ ജപ്പാൻ ബെൽജിയം മത്സരത്തിലെ ഗോളുകളോടെ മറ്റൊരു കടമ്പ കൂടി മറികടന്നിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ പ്രീക്വാർട്ടറിൽ പിറന്ന ഗോളുകളുടെ എണ്ണത്തെയാണ് രണ്ട് മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെ തന്നെ റഷ്യൻ ലോകകപ്പ് മറികടന്നത്.

ഇന്നലെ പിറന്ന അഞ്ചു ഗോളുകളോടെ ഈ പ്രീക്വാർട്ടറിൽ ആറ് മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ സ്കോർ ചെയ്യപ്പെട്ടു. കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ 18 ഗോളുകളായിരുന്നു ആകെ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial