ഒരേ ഒരു സീസണിന് ശേഷം പൗളീഞ്ഞോ ബാഴ്സ വിട്ടു. തന്റെ പഴയ ടീമായ ഗവാങ്സോ എവർഗ്രാൻഡെയിലേക്കാണ് ബ്രസീൽ താരം മടങ്ങുന്നത്. 44.2 മില്യൺ പൗണ്ട് നൽകിയാണ് ചൈനീസ് ക്ലബ്ബ് തങ്ങളുടെ പഴയ മധ്യനിര താരത്തെ ടീമിൽ എത്തിക്കുന്നത്. 2017 ലാണ് ബാഴ്സ ആരാധകരെ ഞെട്ടിച്ച ട്രാൻസ്ഫറിലൂടെ പൗളീഞ്ഞോ ക്യാമ്പ് ന്യൂവിൽ എത്തുന്നത്.
ബാഴ്സക്ക് വേണ്ടി 49 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ നേടി. ല ലീഗ, കോപ്പ ഡെൽ റേ എന്നീ കിരീടങ്ങളും സ്വന്തമാക്കി. നേരത്തെ ചൈനീസ് ക്ലബ്ബിൽ 95 കളികളിൽ നിന്ന് 28 ഗോളുകൾ നേടിയ ശേഷമാണ് താരം ബാഴ്സയിൽ എത്തിയത്.
പൗളീഞ്ഞോക്ക് പകരക്കാരനായി പി എസ് ജി താരം അഡ്രിയൻ റാബിയോയെ ബാഴ്സ ടീമിൽ എത്തിക്കാൻ ശ്രമം നടത്തുന്നതായി വാർത്തകളുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial