ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് ഗ്രൂപ്പ് എചിലെ നിർണായക മത്സരത്തിൽ ഉറുഗ്വേയെ കൂടെ തോൽപ്പിച്ചതോടെയാണ് പറങ്കിപ്പട നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പോർച്ചുഗീസ് വിജയം. അവർ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഘാനയെയും തോൽപ്പിച്ചിരുന്നു.
ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ പോർച്ചുഗൽ ആണ് മെച്ചപ്പെട്ട ഫുട്ബോൾ കളിക്കുന്നത് കണ്ടത്. തുടക്കം മുതൽ പന്ത് കൈവശം വെക്കാനും നല്ല നീക്കങ്ങൾ നടത്താനും പോർച്ചുഗലിനായി. എന്നാൽ അവർക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് വന്നില്ല.
ഉറുഗ്വേ ഡിഫൻസ് ശക്തമായത് കൊണ്ട് തന്നെ പലപ്പോഴും ലോംഗ് റേഞ്ചറുകൾക്ക് ആയി പോർച്ചുഗൽ ശ്രമിക്കുന്നതും കാണാൻ. ആദ്യ പകുതിയിൽ റൊണാൾഡോക്ക് നല്ല അവസരം ലഭിച്ചില്ല എങ്കിലും നല്ല രണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ റൊണാൾഡോക്ക് ആയി. രണ്ടും പോർച്ചുഗലിന് മുതലെടുക്കാൻ ആയില്ല.
ആദ്യ പകുതിയിലെ ഏറ്റവും നാ അവസരൻ സൃഷ്ടിച്ചത് ഉറുഗ്വേ ആയിരുന്നു. 33ആം മിനുട്ടിൽ ബെന്റകുറിന്റെ ഒറ്റക്കുള്ള റൺ പോർച്ചുഗൽ ഡിഫൻസിനെ ആകെ വീഴ്ത്തി. അവസാനം ഡിയേഗോ കോസ്റ്റയുടെ ഒരു അവസാന നിമിഷ സേവ് വേണ്ടി വന്നു പോർച്ചുഗലിന് രക്ഷപ്പെടാൻ.
ആദ്യ പകുതിയിൽ പോർച്ചുഗീസ് ഡിഫൻഡർ നുനൊ മെൻഡിസ് പരിക്കേറ്റ് പുറത്തായത് പോർച്ചുഗലിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പോർച്ചുഗൽ കുറച്ച് കൂടെ അറ്റാക്ക് ചെയ്യാൻ തുടങ്ങി. അവസാനം 54ആം മിനുട്ടിൽ പോർച്ചുഗൽ ഗോൾ കണ്ടെത്തി.
ഇടതുവിങ്ങിൽ നിന്ന് ബ്രൂണോ റൊണാൾഡോക്ക് നൽകിയ ക്രോസ് നേരെ വലയിലേക്ക് പോവുകയായിരുന്നു. റൊണാൾഡോ ആ പന്ത് ഹെഡ് ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും ആ ഗോൾ ബ്രൂണോയുടെ ആണെന്ന് ഔദ്യോഗിക പ്രഖ്യാപനം സ്റ്റേഡിയത്തിൽ ഉയർന്നു. ഗോൾ ആരുടെ ആയാലും പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ.
ഈ ഗോളിന് ശേഷം അറ്റാക്കിംഗ് സബ്സ്റ്റിട്യൂഷൻ നടത്തി കൊണ്ട് ഉറുഗ്വേ സമനില കണ്ടെത്താൻ ശ്രമിച്ചു. 74ആം മിനുട്ടിൽ ഗോമസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് പോർച്ചുഗലിന് രക്ഷയായി. 77ആം മിനുട്ടിൽ സുവാരസും സമനില ഗോളിന് അരികെയെത്തി. ഉറുഗ്വേ തുടർ അറ്റാക്കുകൾ നടത്താൻ തുടങ്ങിയതോടെ പോർച്ചുഗൽ റൊണാൾഡോയെ അടക്കം മാറ്റി വിജയം ഉറപ്പിക്കാനുള്ള നീക്കങ്ങൾ നടത്തി.
90ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഒഎഉ നട്മഗ് ഹാൻഡ്ബോളായി മാറുകയും VAR പെനാൾട്ടി വിധിക്കുകയും ചെയ്തു. പെനാൾട്ടി എടുത്ത ബ്രൂണോ അനായാസം പന്ത് വലയിൽ എത്തിച്ച് പോർച്ചുഗീസ് വിജയവും 3 പോയിന്റും ഉറപ്പിക്കുകയും ചെയ്തു. അവസാനം ഒരു മികച്ച സേവും ഗോൾ പോസ്റ്റും ഇല്ലായിരുന്നു എങ്കിൽ ഒരു ബ്രൂണോ ഹാട്രിക്കും ഇന്ന് കാണാമായിരുന്നു.
ഈ വിജയത്തോടെ പോർച്ചുലിന് 6 പോയിന്റ് ആയി. ഉറുഗ്വേക്ക് ഒരു പോയിന്റ് മാത്രമെ ഉള്ളൂ. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ പോർച്ചുഗൽ ദക്ഷിണ കൊറിയയെയും ഉറുഗ്വേ ഘാനയെയും നേരിടും.