പോർട്ടോയുടെ പ്രധാന താരത്തെ പി എസ് ജി സ്വന്തമാക്കുന്നു

20220618 003307

എഫ്‌സി പോർട്ടോയുടെ മിഡ്‌ഫീൽഡ് താരം വിറ്റിനയെ പി എസ് ജി സ്വന്തമാക്കും. വിറ്റിനയെ സ്വന്തമാക്കാൻ സ്പോർടിങുമായി പി എസ് ജി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. 22-കാരൻ കഴിഞ്ഞ സീസണിൽ പോർട്ടോക്ക് ഒപ്പം ഡബിൾ കിരീടം നേടിയിരുന്നു. പോർട്ടോയുടെ മിഡ്ഫീൽഡിലെ പ്രധാന താരം വിറ്റിന ആയിരുന്നു.

2020/21-ൽ വോൾവ്സിൽ ലോണിൽ വിറ്റിന കളിച്ചിരുന്നു എങ്കിലും അവിടെ ദയനീയ പ്രകടനം ആയിരുന്നു താരം നടത്തിയത്. ഇംഗ്ലണ്ടുൽ 22 കളികളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമായിരുന്നു അദ്ദേഹത്തിന് നേടാനായത്. എന്നാൽ തിരികെ പോർട്ടോയിൽ പോയപ്പോൾ വിറ്റിന വീണ്ടും ഫോമിൽ എത്തി.

വിറ്റിൻഹക്ക് 40 മില്യൺ യൂറോ (34 മില്യൺ പൗണ്ട്) റിലീസ് ക്ലോസ് ആണ് പോർട്ടോയിൽ ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ശ്രമിക്കുന്നതിന് ഇടയിലാണ് പി എസ് ജി വിറ്റിനയെ സ്വന്തമാക്കുന്നത്. 2011 മുതൽ പോർട്ടോക്ക് ഒപ്പം വിറ്റിന ഉണ്ട്.