ഐപിഎലിലെ തന്റെ വിജയത്തിന് പിന്നില്‍ ഗാംഗുലിയും റിക്കി പോണ്ടിംഗും

Sports Correspondent

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം മാനേജ്മെന്റിലംഗങ്ങളായിരുന്ന സൗരവ് ഗാംഗുലിയും റിക്കി പോണ്ടിംഗുമാണ് തന്റെ ഐപിഎല്‍ വിജയങ്ങള്‍ക്ക് പിന്നിലെ കാരണമെന്ന് പറഞ്ഞ് ഋഷഭ് പന്ത്. ഡല്‍ഹിയുടെ കോച്ചായ റിക്കി പോണ്ടിംഗും നേരത്തെ മെന്റര്‍ ആയിരുന്ന ഇപ്പോളത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വളരെയേറെ തന്റെ ഐപിഎല്‍ കരിയര്‍ മാറ്റുന്നതില്‍ സഹായിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകന് താന്‍ എന്നും മികവ് പുലര്‍ത്തണമെന്നായിരുന്നുവെന്നും എന്നെ എന്നും സഹായിക്കുമായിരുന്നുവെന്നും പന്ത് പറഞ്ഞു. 2018 സീസണാണ് തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ചതെന്നും കരിയര്‍ തന്നെ മാറ്റി മറിച്ച വര്‍ഷവും അതാണെന്ന് താരം പറഞ്ഞു. അന്ന് 684 റണ്‍സാണ് പന്ത് നേടിയത്. അഞ്ച് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും താരം ആ സീസണില്‍ നേടി.

റിക്കി പോണ്ടിംഗ് തനിക്ക് തന്റെ ശൈലിയില്‍ കളിക്കുവാനുള്ള  പൂര്‍ണ്ണ ലൈസന്‍സും തന്നിട്ടുണ്ടന്നും പന്ത് വ്യക്തമാക്കി. ടീം കോച്ച് പോണ്ടിംഗുമായി തനിക്ക് മികച്ച ബന്ധമാണെന്നും യുവ താരം വെളിപ്പെടുത്തി.