ഏകദിനത്തിൽ വരുൺ ചക്രവർത്തിയെ എളുപ്പത്തിൽ നേരിടാൻ ഇംഗ്ലണ്ടിനാകും – പീറ്റേഴ്സൺ

Newsroom

varun

.ടി20യിലെ പോലെ വരുൺ ചക്രവർത്തിക്കെതിരെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർ ഏകദിനത്തിൽ പതറില്ല എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ 14 വിക്കറ്റുകൾ വീഴ്ത്തി പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയ വരുണിനെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Varunchakravarthy

വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പീറ്റേഴ്‌സൺ അംഗീകരിച്ചു, പക്ഷേ എകദിന ഫോർമാറ്റ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർക്ക് പൊരുത്തപ്പെടാൻ കൂടുതൽ സമയം നൽകുമെന്ന് അദ്ദേഹം പറയുന്നു.

“ഏകദിനങ്ങളിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ അദ്ദേഹത്തിനെതിരെ നന്നായി ബാറ്റു ചെയ്യും, കാരണം അവർക്ക് കൂടുതൽ സമയം ലഭിക്കും. ഇതൊരു ദൈർഘ്യമേറിയ ഫോർമാറ്റാണ്, ഓരോ പന്തും ആക്രമിക്കേണ്ടതില്ല. പക്ഷേ ചക്രവർത്തിയെ ടീമിൽ ചേർക്കാൻ ഇന്ത്യ എടുത്ത തീരുമാനം മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു,” പീറ്റേഴ്‌സൺ പറഞ്ഞു.