യൂറോപ്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നതിന് പിന്നിലെ പ്രധാനിയായ പെരസ് ഫുട്ബോളിന്റെ ദൈർഘ്യം 90 മിനുട്ടിൽ നിന്ന് കുറക്കും എന്ന് പറഞ്ഞു. സൂപ്പർ ലീഗിലെ മത്സരങ്ങൾ 90 മിനുട്ട് ഉണ്ടാകില്ല എന്ന സൂചനയാണ് അദ്ദേഹം നൽകിയത്. യുവ തലമുറയ്ക്ക് ഫുട്ബോളിൽ താല്പര്യമില്ല എന്നും അതിനു കാരണം ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം കൂടുതൽ ആണ് എന്നതു കൊണ്ടാണ് എന്നും പെരസ് പറയുന്നു.
അതുകൊണ്ട് തന്നെ ഫുട്ബോളിന്റെ ദൈർഘ്യം കുറക്കുന്നത് പരിഗണിക്കും എന്നും വേണ്ടി വന്നാൽ കുറക്കും എന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഇപ്പോൾ വിരസമാണ്. ക്വാർട്ടർ മുതൽ മാത്രമെ ചാമ്പ്യൻസ് ലീഗ് ആവേശകരമാകുന്നുള്ളൂ. ചെറിയ ടീമുകളുമായി വലിയ ക്ലബുകൾ കളിക്കുന്നത് ആർക്കും കാണേണ്ട കാര്യമില്ല പെരസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും ഏതെങ്കിലും ചെറിയ ക്ലബുകളും എല്ലാ ആഴ്ചയും കളിക്കുന്നതിനെക്കാൾ എത്ര രസമായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും സ്ഥിരമായി കളിക്കുന്നത്. പെരസ് ചോദിക്കുന്നു.