തന്നെ പണ്ട് ആളുകള്‍ പരിഹസിച്ചിരുന്നു, പ്രാദേശിക തലത്തില്‍ നിന്ന് ഒരിക്കലും ഉയരില്ലെന്ന് പറഞ്ഞുവെന്നും ബുംറ

Sports Correspondent

തന്റെ കരിയറിന്റെ തുടക്കക്കാലത്ത് തന്നെ ആളുകള്‍ വളരെയധികം പരിഹസിച്ചിരുന്നുവെന്ന് പറഞ്ഞ് ജസ്പ്രീത് ബുംറ. താന്‍ രഞ്ജി കളിക്കുന്ന സമയത്ത് ഇഷ്ടം പോലെ ആളുകള്‍ നീ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തില്ലെന്നും എന്നും പ്രാദേശിക തലത്തില്‍ തന്നെ നില്‍ക്കുമെന്ന് ശപിച്ചിരുന്നുവെന്നും ബുംറ വ്യക്തമാക്കി.

തന്റെ നിശ്ചദാര്‍ഢ്യവും സ്ഥിരതയുമാണ് തന്റെ സ്വപ്നങ്ങള്‍ കൈക്കലാക്കുവാന്‍ തന്നെ സഹായിച്ചതെന്ന് ജസ്പ്രീത് ബുംറ പറഞ്ഞു. പലരും പറഞ്ഞത് താന്‍ അധിക കാലം ക്രിക്കറ്റിലുണ്ടാകില്ലെന്നാണ്, താന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഏറ്റവും അവസാനത്തെ ആളാകുമെന്നും പറഞ്ഞവരുണ്ടെന്ന് ബുംറ വ്യക്തമാക്കി.

എന്നാല്‍ താന്‍ തന്റെ ഈ ആക്ഷന്‍ തന്നെ നിലനിര്‍ത്തി കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള ശ്രമമാണ് നടത്തിയതെന്നും ജസ്പ്രീത് ബുംറ യുവരാജ് സിംഗിനോടുള്ള ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റില്‍ വെളിപ്പെടുത്തി.