വിക്കറ്റിന് പിന്നില്‍ നിന്നുള്ള മുഷ്ഫിക്കുറിന്റെ നിര്‍ത്താതെയുള്ള കലപില വര്‍ത്തമാനം തനിക്ക് കൂടുതല്‍ പ്രഛോദനം ആണ് നല്‍കുന്നതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. തമീം ഇക്ബാലിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് സെഷനില്‍ എത്തിയ വിരാട് കോഹ്ലിയാണ് ഈ കാര്യം പങ്കുവെച്ചത്.
വിരാട് കോഹ്ലിയില് എപ്പോളും ആവേശവും ഉത്സാഹവും കൂടുതലായി കാണുന്നതെന്ത് കൊണ്ടാണ് എന്ന ചോദ്യത്തിനാണ് താരത്തിന്റെ രസകരമായ മറുപടി വന്നത്. വിക്കറ്റിന് പിന്നില്‍ മുഷ്ഫിക്കുറിനെ പോലുള്ള താരങ്ങള്‍ നിര്‍ത്താതെ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അത് തന്നെ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിക്കാറുണ്ടെന്ന് വിരാട് കോഹ്ലി വ്യക്തമാക്കി.
ആത്മവിശ്വാസമാണ് ഏത് കളിക്കാരനും വേണ്ടതെന്നും അത് താന്‍ യുവതാരങ്ങളോട് സ്ഥിരമായി പറയാറുള്ള കാര്യമാണെന്നും കോഹ്ലി പറഞ്ഞു. താന്‍ കുട്ടിക്കാലത്ത് ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങള്‍ താന്‍ കളിച്ചിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നുവെന്ന ചിന്തയോടെയാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്ന് കോഹ്ലി പഞ്ഞു.
തനിക്ക് ചേസിംഗില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യമുള്ളതിനാല്‍ തന്നെ അതാണ് കൂടുതല്‍ എളുപ്പമെന്ന് തോന്നാറാണ് പതിവെന്നും തന്റെ ചേസിംഗിലെ മികവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോഹ്ലി അഭിപ്രായപ്പെട്ടു.