ബയേണിന് വമ്പൻ തിരിച്ചടി, ട്രെയിനിങിനിടെ പരിക്കേറ്റ് പവാർദ് പുറത്ത്

Jyotish

ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വമ്പൻ തിരിച്ചടി. ബയേണിന്റെ ഫ്രഞ്ച് താരം ബെഞ്ചമിൻ പവാർദ് പരിക്കേറ്റ് പുറത്ത്. ബുണ്ടസ് ലീഗയിലും ജർമ്മൻ കപ്പും സ്വന്തമാക്കിയ ബയേണിന് ചാമ്പ്യൻസ് ലീഗ് അടുക്കുമ്പോൾ നേരിട്ട വമ്പൻ തിരിച്ചടിയാണിത്. ബയേണിന്റെ ഈ സീസണിലെ സുപ്രധാന താരമായിരുന്നു പവാർദ്. പവാർദ് എത്ര കാലം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നതിന് കുറിച്ച് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക് സൂചനകൾ ഒന്നും നൽകിയില്ല.

മൂന്നാഴ്ച്ചയെങ്കിലും പവാർദ് പുറത്തിരിക്കേണ്ടി വരുമെന്നാണ് ജർമ്മൻ മാധ്യമങ്ങൾ പറയുന്നത്. ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ ചെൽസിയെ 3-0 ബയേൺ പരാജയപ്പെടുത്തിയിരുന്നു. റിട്ടേൺ ലെഗ് ആഗസ്റ്റ് 8ന് മ്യൂണിക്കിൽ വെച്ച് നടക്കും. ആഗസ്റ്റ് 12നും 23നും ഇടയ്ക്കാണ് ചാമ്പ്യൻസ് ലീഗ് ഈ സീസണവസാനിക്കുക.