ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയാർന്ന ടെസ്റ്റ് അർധ സെഞ്ച്വറിയുമായി റിഷഭ് പന്ത്

ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ റെക്കോർഡ് കുറിച്ചു‌. ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി ആണ് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പന്ത് നേടിയത്.

പന്ത് 28 പന്തിൽ ആയിരുന്നു അർധ സെഞ്ച്വറി നേടിയത്. 31 പന്തിൽ 161.29 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെ 50 റൺസ് താരം ആകെ അടിച്ചുകൂട്ടി. 1982ൽ പാക്കിസ്ഥാനെതിരെ 30 പന്തിൽ അർധ സെഞ്ച്വറി നേടിയ കപിലിനെ ആണ് പന്ത് മറികടന്നത്. , ആദ്യ ഇന്നിംഗ്‌സിലും 26 പന്തിൽ 39 റൺസെടുക്കാനും പന്തിനായിരുന്നു.