ഫലസ്ഥീന്റെ വിജയം സഹായമായി, ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ചു

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരം കളിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലേക്ക് ഉള്ള യോഗ്യത ഉറപ്പിച്ചു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഫലസ്തീൻ ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയതാണ് ഇന്ത്യക്ക് ഗുണമായത്‌. ഫലസ്ഥീൻ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയത്‌. ഈ വിജയത്തോടെ ഇന്ത്യ മികച്ച രണ്ടാം സ്ഥാനക്കാരായെങ്കിലും ഏഷ്യൻ കപ്പ് യോഗ്യത നേടും എന്ന് ഉറപ്പായി. തുടർച്ചയായി രണ്ട് ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നത് ഇതാദ്യമാകും.

20220614 114607

യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് എത്തുന്ന ടീമുകളും ഒപ്പം മികച്ച അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരും ആണ് ടൂർണമെന്റിലേക്ക് യോഗ്യത നേടുക. ഇന്ത്യക്ക് രണ്ട് മത്സരങ്ങളിൽ ആറ് പോയിന്റ് ഉള്ളത് കൊണ്ട് അവസാന മത്സരത്തിന്റെ ഫലം എ‌ന്തായാലും ഇനി യോഗ്യത നേടാം. ഇപ്പോൾ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എന്തായാലും ഹോങ്കോങിനെ തോൽപ്പിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ആകും ഇന്ത്യ ശ്രമിക്കുക.