സിംബാബ്‌വെയുടെ ചെറുത്തുനിൽപ്പും മറികടന്ന് പാകിസ്ഥാന് ജയം

Staff Reporter

അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ പാകിസ്ഥാന് ജയം. 38 റൺസിനാണ് പാകിസ്ഥാൻ ജയം സ്വന്തമാക്കിയത്. ഒരു വേള മത്സരത്തിൽ സിംബാബ്‌വെക്ക് ജയാ സാധ്യത ഉണ്ടായിരുന്നെങ്കിലും വാലറ്റത്തെ സമർത്ഥമായി പുറത്താക്കിയ പാകിസ്ഥാൻ ജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 294 റൺസാണ് നേടിയത്. 81 റൺസ് എടുത്ത മുഹമ്മദ് ഹാരിസും 54 റൺസ് എടുത്ത ഖാസിം അക്രമും 53 റൺസ് എടുത്ത ഫഹദ് മുനീറുമാണ് പാകിസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. സിംബാബ്‌വെക്ക് വേണ്ടി ഡൈലൻ ഗ്രാന്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത സിംബാബ്‌വെ 46.3 ഓവറിൽ 256 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. അർദ്ധ സെഞ്ചുറികളോടെ ശുംഭയും മാധവേറെയും തിളങ്ങിയെങ്കിലും മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ശുംഭ 58 റൺസും മാധവേറെ 53 റൺസുമെടുത്ത് പുറത്തായി. പാകിസ്ഥാന് വേണ്ടി താഹിർ ഹുസൈനും അബ്ബാസ് അഫ്രീദിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.