ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 91 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 329 റൺസ് നേടിയപ്പോള്‍ 43.1 ഓവറിൽ ദക്ഷിണാഫ്രിക്ക 248 റൺസിന് പുറത്തായി. 91 റൺസിന്റെ വിജയം ആണ് പാക്കിസ്ഥാന്‍ കരസ്ഥമാക്കിയത്. ഇതോടെ പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി.
80 റൺസ് നേടിയ മൊഹമ്മദ് റിസ്വാനൊപ്പം ബാബര്‍ അസം (73), കമ്രാന്‍ ഖുലാം(63) എന്നിവരാണ് ബാറ്റിംഗിൽ പാക്കിസ്ഥാന് വേണ്ടി തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ക്വേന മാഫാക്ക നാലും മാര്‍ക്കോ ജാന്‍സന്‍ മൂന്നും വിക്കറ്റ് നേടി.
97 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ തിളങ്ങിയത്. ടോണി ഡി സോര്‍സി 34 റൺസും ഡേവിഡ് മില്ലര്‍ 29 റൺസും നേടി. പാക് ബൗളിംഗിൽ ഷഹീന്‍ അഫ്രീദി 4 വിക്കറ്റും നസീം ഷാ 3 വിക്കറ്റും നേടി.
32 പന്തിൽ നിന്ന് 63 റൺസ് നേടിയ കമ്രാന്‍ ഖുലാം ആണ് കളിയിലെ താരം.