പാകിസ്താനെ തകർത്ത് ഇന്ത്യൻ വനിതകൾ!! ലോകകപ്പിൽ വിജയ തുടക്കം

Newsroom

Picsart 23 02 12 21 41 37 724
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. പാകിസ്താൻ ഉയർത്തിയ 150 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ 19 ഓവറിൽ മറികടന്നു. ജമീമയും റിച്ച ഘോഷും ചേർന്നാണ് ഇന്ത്യയെ ജയിപ്പിച്ചത്. ജമീമ 38 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നു. അവസാനം ഇറങ്ങി റിച്ച ഘോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഇന്ത്യയെ സമ്മർദ്ദമില്ലാതെ വിജയിപ്പിച്ചത്.

Picsart 23 02 12 21 41 51 567

റിച്ച 20 പന്തിൽ 31 റൺസ് എടുത്ത് പുറത്താകാതെ നിന്നു. അഞ്ചു ഫോറുകൾ അടങ്ങുന്നത് ആയിരുന്നു റിച്ചയുടെ ഇന്നിങ്സ്. ഇന്ത്യയുടെ ഓപ്പണർ ഷഫാലി വർമ 33 റൺസും യാസ്തിക ബാട്ടിയ 17 റൺസും എടുത്ത് വിജയത്തിൽ സംഭാവന ചെയ്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 16 റൺസും എടുത്തു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ തുടക്കത്തിൽ പതറിയെങ്കിലും പാകിസ്ഥാന് 20 ഓവറിൽ 149/4 റൺസ് എടുക്കാൻ ആയി. ക്യാപ്റ്റൻ ബിസ്മ മഹ്റൂദിന്റെ അർധ സെഞ്ച്വറിയാണ് പാകിസ്താന് കരുത്തായത്. 55 പന്തിൽ 68 റൺസ് എടുത്ത് ബിസ്മ പുറത്താകാതെ നിന്നു. 6 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു ബിസ്മയുടെ ഇന്നിങ്സ്.

ഇന്ത്യ 23 02 12 20 08 07 828

24 പന്തിൽ നിന്ന് 43 റൺസ് അടിച്ചു പറത്തിയ അയെഷ നസീമും പാകിസ്താന് നല്ല ടോട്ടൽ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2 ഫോറും 2 സിക്സും അടങ്ങുന്നത് ആയിരുന്നു അയെഷയുടെ ഇന്നിങ്സ്. പാകിസ്താൻ നിരയിൽ വേറെയാരും കാര്യമായി തിളങ്ങിയില്ല. ഇന്ത്യക്കായി രാധ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ്മയും പൂജയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.