റൊണാൾഡോ സ്വാധീനം!! പോർച്ചുഗീസ് താരം ഒടാവിയോയും ഇനി അൽ നസറിൽ

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് സഹതാരം ഒട്ടാവിയോയെ സൗദി അറേബ്യൻ ക്ലബായ അൽ നസർ സ്വന്തമാക്കി. 28 കാരനായ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ പോർട്ടോയിൽ നിന്നാണ് അൽ നസറിലേക്ക് എത്തുന്നത്. അടുത്ത ദിവസം തന്നെ താരം സൗദി അറേബ്യയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. പോർച്ചുഗീസ് ഇന്റർനാഷണലിനായി 60 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫർ ഫീ ആയി അൽ നസർ നൽകും. ഇൻസ്റ്റാൾമെന്റ് ആയാകും അൽ നസർ ഈ തുക നൽകുക.

ഒടാവിയോ 23 08 19 22 14 20 600

പോർട്ടോക്ക് ആയി 283 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 75 അസിസ്റ്റുകളും ഒട്ടാവിയോ ഇതുവരെ നേടിയിട്ടുണ്ട്. 2016 മുതൽ അദ്ദേഹം പോർട്ടോയ്‌ക്കൊപ്പമുണ്ട്. പോർച്ചുഗീസ് ദേശീയ ടീമിനായി 14 മത്സരങ്ങളും താരം കളിച്ചു. 2022 ലോകകപ്പിൽ പോർച്ചുഗൽ ടീമിനൊപ്പം ഒടാവിയോ ഉണ്ടായിരുന്നു.

ബ്രൊസോവിച്, മാനെ, സെകോ ഫൊഫാന, ടെല്ലസ് എന്നിവരെ ഇതിനകം തന്നെ അൽ നസർ ഈ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്തിട്ടുണ്ട്. അവർ ഉടനെ ലപോർടെയെയും ടീമിൽ എത്തിക്കും എന്നാണ് സൂചനകൾ.