ക്രസന്റ് ഫുട്ബോളിൽ ഓസ്കാർ എളേറ്റിൽ ജേതാക്കൾ

Staff Reporter

പി. അബ്ദുൽ കരീം മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും കെ.കെ.ഹംസ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി ക്രസന്റ് കോട്ടക്കവയൽ – കൊടുവള്ളി സംഘടിപ്പിച്ച 26മത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഓസ്കാർ എളേറ്റിൽ ജേതാക്കളായി. ഫൈനലിൽ സിംകോ എഫ്.സി കാലിക്കറ്റിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ഓസ്കാർ എളേറ്റിൽ ജേതാക്കളായത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം ടൈ ബ്രേക്കറിൽ എത്തിയത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി സിംകോ എഫ്.സിയുടെ ഇമ്മാനുവലും മികച്ച ഗോൾ കീപ്പറായി ഓസ്കാർ എളേറ്റിലിന്റെ ബാദുഷയും തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാർ എളേറ്റിലിന്റെ നിയാസ് ആണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ.

ഫൈനലിൽ വയനാട് അഡിഷണൽ സൂപ്രണ്ടും മുൻ വോളിബാൾ താരവും കൂടിയായ മൊയ്‌ദീൻ കുട്ടിയാണ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ കൊടുവള്ളി 101 ടി മാനേജിങ് ഡയറക്ടർ ഷറഫുദ്ധീൻ, മുൻ ഫോറെസ്റ് ടീം ഫുട്ബോൾ ക്യാപ്റ്റൻ കെ.പി. അബ്ദുൽ സമദ്, കെ.പി സലാം, ടി അലി മാസ്റ്റർ, കെ.പി. മുഹമ്മദൻസ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അസ്ഹർ കെ.പി സ്വാഗതവും ഉബൈദ് എ.കെ റിപ്പോർട്ട് അവതരിപ്പിക്കുകയും റഷീദ് പി നന്ദിയും പറഞ്ഞു.