ടോക്കിയോ ഒളിമ്പിക്‌സിൽ ആദ്യ വ്യക്തിഗത ലോക റെക്കോർഡ് നേട്ടം നീന്തൽ കുളത്തിൽ പിറന്നു. വനിതകളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം താത്‌ജാന ഷുമേക്കർ ആണ് പുതിയ ലോക റെക്കോർഡ് നേട്ടവുമായി സ്വർണം അണിഞ്ഞത്. 2 മിനിറ്റ് 18.95 സെക്കന്റിൽ നീന്തിക്കയറിയാണ് ദക്ഷിണാഫ്രിക്കൻ താരം പുതിയ ലോക റെക്കോർഡും ഒളിമ്പിക് സ്വർണവും നേടിയത്.
ഈ ഇനത്തിൽ 100 മീറ്ററിൽ വെള്ളി നേടിയ നിരാശയാണ് ദക്ഷിണാഫ്രിക്കൻ താരം 200 മീറ്ററിൽ മാറ്റിയത്. അമേരിക്കൻ താരം ലില്ലി കിംഗ് ഈ ഇനത്തിൽ വെള്ളി നേടിയപ്പോൾ അമേരിക്കയുടെ തന്നെ ആനി ലേസറിന് ആണ് വെങ്കലം. തുടർന്നും ലോക റെക്കോർഡ് നേട്ടങ്ങൾ പിറക്കും എന്ന സൂചനയാണ് നീന്തൽ കുളത്തിൽ നിന്നു വരുന്നത്.