തീ! ലോക റെക്കോർഡ് നേട്ടവുമായി ടോക്കിയോയിൽ മൂന്നാം സ്വർണം നീന്തയെടുത്ത് കാലബ് ഡ്രസൽ

Wasim Akram

ടോക്കിയോ ഒളിമ്പിക്‌സിൽ തന്റെ മൂന്നാം സ്വർണം നീന്തൽ കുളത്തിൽ നീന്തിയെടുത്തു അമേരിക്കൻ താരം കാലബ് ഡ്രസൽ. 100 മീറ്റർ ബട്ടർഫ്ലെയിൽ തന്റെ തന്നെ ലോക റെക്കോർഡ് മറികടന്ന ഡ്രസൽ 200 മീറ്റർ ബട്ടർഫ്ലെയിലെ സ്വർണ മെഡൽ ജേതാവ് ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക്കിൽ നിന്ന് വലിയ വെല്ലുവിളിയാണ് നേരിട്ടത്. എന്നാൽ അതൊക്കെ ലോക റെക്കോർഡ് നേട്ടം കൊണ്ടു ഡ്രസൽ മറികടന്നു.

വെറും 49.45 സെക്കന്റിൽ ആണ് ഡ്രസൽ പുതിയ ലോക റെക്കോർഡ് നേട്ടവുമായി സ്വർണം കയ്യിലാക്കിയത്. 49.68 സെക്കന്റ് കുറിച്ച മിലാക് വെള്ളി മെഡൽ നേടിയപ്പോൾ 49 സെക്കന്റിന് പുറത്ത് നീന്തൽ അവസാനിപ്പിച്ച സ്വിസ് താരം നോ പോന്റിക്ക് ആണ് വെങ്കല മെഡൽ. ഇന്നലെ ഒരു സ്വർണം പോലും നേടാത്ത അമേരിക്കക്ക് ഡ്രസൽ ആദ്യ ഫൈനലിൽ തന്നെ ഇന്ന് സ്വർണം സമ്മാനിച്ചു.