ആന്‍‍റിക് നോര്‍ക്കിയ ലക്നൗവിൽ, ജേക്കബ് ഡഫിയെ സ്വന്തമാക്കി ആര്‍സിബി

Sports Correspondent

Anrichnortje

ഐപിഎല്‍ ലേലത്തിൽ പേസ് ബൗളിംഗ് താരങ്ങളായ ജേക്കബ് ഡഫിയ്ക്കും ആന്‍‍റിക് നോര്‍ക്കിയയ്ക്കും നേട്ടം. ഇന്ന് നടന്ന ലേലത്തിൽ ഇരു താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് ഐപിഎൽ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.

ന്യൂസിലാണ്ട് താരം ജേക്കബ് ഡഫിയെ ആര്‍സിബിയും ദക്ഷിണാഫ്രിക്കയുടെ ആന്‍‍റിക് നോര്‍ക്കിയയെ ലക്നൗ സൂപ്പര്‍ ജയന്റ്സുമാണ് രണ്ട് കോടി രൂപയ്ക്ക് തങ്ങളുടെ ക്യാമ്പിലേക്ക് എത്തിച്ചത്.