വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും, 2025-26 സീസണിലേക്കുള്ള തങ്ങളുടെ വിദേശ കളിക്കാരുടെ ക്വാട്ട പൂർത്തിയാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. നിലവിലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാരായ അവർ സ്പാനിഷ് മധ്യനിര വെറ്ററൻ ആൻഡി റോഡ്രിഗസിനെയും ഡൈനാമിക് വിംഗർ ജെയ്‌റോ സാംപെരിയോയെയും തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയതായി KhelNow റിപ്പോർട്ട് ചെയ്യുന്നു.

ഐ എസ് എൽ നടക്കുമോ ഇല്ലയോ എന്ന ആശയക്കുഴപ്പങ്ങൾക്കിടയിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ പ്രീസീസൺ ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. മിച്ചൽ സബക്കോ, അലാഡ്ദീൻ അജറേ, പുതുതായി കരാർ ഒപ്പിട്ട ചെമ നുനെസ് തുടങ്ങിയ പ്രധാന കളിക്കാരെ നിലനിർത്തുന്നതിനൊപ്പം ആണ് ഇപ്പോൾ റോഡ്രിഗസിനെയും സാംപെരിയോയും നോർത്ത് ഈസ്റ്റ് സ്വന്തമാക്കുന്നത്.
35 വയസ്സുകാരനായ ആൻഡി റോഡ്രിഗസ് മുൻ റയൽ മാഡ്രിഡ് യുവതാരമാണ്. സ്പെയിനിലെ ലാ ലിഗ 2-ൽ 200-ൽ അധികം മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. മൊറോക്കൻ ഇന്റർനാഷണൽ താരം മുഹമ്മദ് അലി ബെമാമറിന് പകരക്കാരനായി വരുന്ന റോഡ്രിഗസ് മധ്യനിരയിൽ സ്ഥിരതയും നേതൃത്വവും ഗോളുകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണിൽ എഫ്‌സി കാർട്ടാജീനയ്ക്കും ബർഗോസ് സിഎഫിനും വേണ്ടി 36 മത്സരങ്ങളിൽ കളിച്ച അദ്ദേഹം നാല് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തു.
31 വയസ്സുകാരനായ ജെയ്‌റോ സാംപെരിയോ ലാ ലിഗ, ബുണ്ടസ്ലിഗ, യൂറോപ്പ ലീഗ് എന്നിവയിൽ നിന്നുള്ള മികച്ച അനുഭവസമ്പത്തുമായാണ് എത്തുന്നത്. കരിയറിൽ 305 മത്സരങ്ങളിൽ നിന്ന് 71 ഗോളുകളിൽ പങ്കുവഹിച്ച അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം മെയിൻസ് 05-ൽ ആയിരുന്നു. മുൻ സെവിയ്യ താരം നോർത്ത് ഈസ്റ്റിന്റെ ആക്രമണത്തെ ശക്തിപ്പെടുത്തും,