9 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വീണ്ടും കളത്തിൽ ഇറങ്ങുന്നു. ഇന്ന് സ്വന്തം നാട്ടിൽ വെച്ച് മുംബൈ സിറ്റിയെ ആണ് നോർത്ത് ഈസ്റ്റ് നേരിടുന്നത്. സീസണിൽ പരാജയം അറിയാത്ത നോർത്ത് ഈസ്റ്റിന് അഞ്ചു മത്സരങ്ങളിൽ നിന്ന് 11 പോയന്റ് ഉണ്ട്. ഇന്ന് വിജയിക്കുകയാണെങ്കിൽ ലീഗിൽ ഒന്നാമത് എത്താനും നോർത്ത് ഈസ്റ്റിനാകും. മികച്ച ഫോമിൽ ആണെങ്കിലും നോർത്ത് ഈസ്റ്റ് ഇതുവരെ സ്വന്തം ഗ്രൗണ്ടിൽ ജയിച്ചിട്ടില്ല എന്നൊരു പ്രശ്നം അവർക്ക് മുന്നിൽ ഉണ്ട്.
മൂന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയവും വന്നത് എവേ മത്സരങ്ങളിൽ ആയിരുന്നു. ഒഗ്ബെചെയുടെ ഫോ തന്നെയാണ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതീക്ഷ. മറുവശത്ത് സിറ്റിയും മികച്ച ഫോമിലാണ്. എഫ് സി ഗോവയോടേറ്റ വൻ പരാജയത്തിന് ശേഷം ഇറങ്ങിയ രണ്ടു മത്സരങ്ങളിലും മുംബൈ ജയിച്ചിട്ടുണ്ട്. ആ ഫോം തുടരൽ തന്നെയാണ് മുംബൈയുടെ ഇന്നത്തെയും ലക്ഷ്യം.
മൂന്ന് ഗോളുകൾ നേറ്റി ഫോമിൽ ഉള്ള മോദു സൗഗു ആകും ഇന്ന് നോർത്ത് ഈസ്റ്റ് ഡിഫൻസിന് പ്രധാന വെല്ലുവിളിയാവുകൾ. ഐ എസ് എല്ലിൽ ഇതുവരെ 8 ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണ എഫ് സി ഗോവയെ തോൽപ്പിച്ച ടീമാണ് മുംബൈ സിറ്റി.